74 ആത്മഹത്യ, എട്ട് കൊലപാതകങ്ങൾ; കണക്കുകൾ പുറത്ത് വിട്ട് ക്രിമിനൽ എവിഡൻസ് വിഭാഗം

  • 07/10/2024


കുവൈത്ത് സിറ്റി: കുറ്റകൃത്യം കണ്ടെത്തുന്നതിലും മരിച്ചവരെ തിരിച്ചറിയുന്നതിനും മരണകാരണങ്ങൾ കണ്ടെത്തുന്നതിലും ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളെ പ്രശംസിച്ച് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ അവൈഹാൻ. ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെ അപകടങ്ങൾ മുതൽ തീപിടിത്തം വരെയുള്ള 2,637 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻ്റ് വിവിധ അപകടങ്ങളിൽ 232 മരണങ്ങൾ കൈകാര്യം ചെയ്തു. ട്രാഫിക് അപകടങ്ങളുടെ ഫലമായി 128 മരണങ്ങൾ, മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിന്‍റെ ഫലമായുള്ള 21 മരണങ്ങൾ, 74 ആത്മഹത്യ, എട്ട് കൊലപാതകങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിൽ 585, മുബാറക് അൽ കബീറിൽ 168, ജഹ്‌റയിൽ 457, ഹവല്ലിയിലും തലസ്ഥാനത്തും 751, ഫർവാനിയയിൽ 543, ഫയർ ആൻഡ് എക്‌സ്‌പ്ലോസീവ് ഡിപ്പാർട്ട്‌മെന്‍റ് 153 എന്നിങ്ങനെയാണ് കേസുകൾ കൈകാര്യം ചെയ്തത്.

Related News