മഴക്കാല മുന്നൊരുക്കങ്ങൾ; അൽ റായി ഏരിയയിലെ സപ്പോർട്ട് സെന്ററിൽ പരിശോധന നടത്തി ജനറൽ ഫയർഫോഴ്സ് മേധാവി

  • 08/10/2024


കുവൈത്ത് സിറ്റി: അൽ റായി ഏരിയയിലെ സപ്പോർട്ട് സെൻ്ററിൽ വരാനിരിക്കുന്ന മഴക്കാലത്തേക്കുള്ള സേനയുടെ സജ്ജതയും തയ്യാറെടുപ്പുകളും സംബന്ധിച്ച പരിശോധന നടത്തി ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമി. സന്ദർശന വേളയിൽ നൂതന ഹൈഡ്രോളിക് വാട്ടർ പമ്പുകൾ, വിവിധ ഇലക്ട്രിക്, മെക്കാനിക്കൽ പമ്പുകൾ, പോർട്ടബിൾ ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന മഴക്കാലത്തിനായി നിയുക്തമാക്കിയ ഉപകരണങ്ങളും യന്ത്രങ്ങളുടെ അവലോകനവും നടത്തി. 

വാഹനങ്ങളിലോ വീടുകളിലോ കുടുങ്ങിക്കിടക്കുന്ന വ്യക്തികളെ രക്ഷിക്കാൻ ഫയർ എഞ്ചിനുകൾക്ക് ആക്‌സസ് ചെയ്യാൻ കഴിയാത്ത സ്ഥലങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലിനാണ് ഇവ ഉപയോ​ഗപ്പെടുത്തുന്നത്. പ്രതികൂല കാലാവസ്ഥയിൽ യോജിച്ചുള്ള പ്രതികരണം ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത തന്ത്രങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള ചർച്ചകളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related News