മരുഭൂമി പ്രദേശങ്ങളിലെ കയ്യേറ്റം നീക്കം ചെയ്യാൻ നടപടി

  • 08/10/2024


കുവൈത്ത് സിറ്റി: തെക്കൻ, വടക്കൻ മേഖലകളിലെ മരുഭൂമി പ്രദേശങ്ങളിൽ സർക്കാർ സ്വത്തിന്റെ കയ്യേറ്റം നീക്കം ചെയ്യുന്നതിൽ യാതൊരു ഇളവും ഇല്ലെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി. സർക്കാർ സ്വത്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ടെന്റുകളും ഷെഡുകളും നിരീക്ഷിക്കുന്നതിൻ്റെ ലക്ഷ്യം അവ നീക്കം ചെയ്യുന്നതിനും മരുഭൂമി പ്രയോജനപ്പെടുത്തുന്ന ഗ്രൂപ്പുകളെ സംഘടിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അൽ മിഷാരി വിശദീകരിച്ചു.

സ്പെഷ്യലൈസ്ഡ് ബോഡികളുമായും മന്ത്രാലയങ്ങളുമായും സഹകരിച്ച് ​ഗ്രേസിം​ഗ് രീതികൾ സംഘടിപ്പിക്കുന്നതിനും അർഹരായ വിഭാഗങ്ങളെ തിരിച്ചറിയുന്നതിനും മുനിസിപ്പാലിറ്റി പ്രവർത്തിക്കുകയാണ്. കന്നുകാലി ഉടമകളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും നടപടികളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗിക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, കൃഷി അതോറിറ്റി എന്നിവയുൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രവർത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News