എലിവേറ്റര്‍ അറ്റക്കുറ്റുപണികൾ: അംഗീകൃത കമ്പനികളെ മാത്രം ഉപയോഗപ്പെടുത്തണമെന്ന് മുന്നറിയിപ്പ്

  • 08/10/2024


കുവൈത്ത് സിറ്റി: എലിവേറ്ററുകളിൽ കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്താൻ സട്രീറ്റ് കോൺട്രാക്ടര്‍മാരെ ആശ്രയിക്കുന്നതിനെതിരെ ജനറൽ ഫയർഫോഴ്സിലെ അഗ്നിശമന ഉപകരണ കോൺട്രാക്ടർമാരുടെയും ഡീലേഴ്‌സിൻ്റെയും അക്രഡിറ്റേഷൻ ഓഫീസ് മേധാവി ബ്രിഗേഡിയർ അൻവർ അൽ ഹാജി മുന്നറിയിപ്പ് നല്‍കി. ഗുണനിലവാര പരിപാലനം ഉറപ്പാക്കുന്നതിനായി എലിവേറ്റർ വിതരണ കമ്പനിയുമായി കരാറിലെത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഉപകരണങ്ങളുടെ ഗുണനിലവാരവും ശരിയായ ഇൻസ്റ്റാളേഷനും ഉറപ്പാക്കുന്നതിനും ഉൽപ്പന്നത്തിന്‍റെ സുരക്ഷ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി പരിശോധനയിൽ മാത്രം വൈദഗ്ദ്ധ്യമുള്ള 3 കമ്പനികൾ ഉൾപ്പെടെ 300 ഓളം കമ്പനികൾ അഗ്നിശമന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ആ കമ്പനികളിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാരെ പരിശീലിപ്പിക്കുന്നതിനും അംഗീകാരം നൽകുന്നതിനുമായി ഒരു യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Related News