ചെറിയ അപകടങ്ങൾക്ക് റോഡിൽ മാര്ഗതടസ്സം സൃഷ്ടിച്ചാൽ ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് വകുപ്പ്

  • 08/10/2024

 


കുവൈറ്റ് സിറ്റി : ചെറിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരോട് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. തിരക്ക് തടയാൻ ഡ്രൈവർമാർ വലത് എമർജൻസി ലെയ്നിലേക്ക് മാറണമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയിൽ നിന്നുള്ള മേജർ സാറാ ജമിൽ പറഞ്ഞു, അല്ലാത്തപക്ഷം ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്നും, ചെറിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ, ഡ്രൈവർമാർ അവരുടെ വാഹനങ്ങളുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കേണ്ടതുണ്ട്, തുടർന്ന് മറ്റു വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി വാഹനം സൈഡിലേക്ക് മാറ്റണം. അതിനുശേഷം അവർ പട്രോളിംഗ് വരുന്നതുവരെ കാത്തുനിൽക്കാതെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകണം, റോഡ് സുരക്ഷ ഉറപ്പാക്കണം, ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് സുഗമമായ ഗതാഗതം നിലനിർത്തണം, എല്ലാവരുടെയും റോഡ് സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കേണ്ടതിൻ്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.

Related News