നാല് വർഷത്തിനിടെ നാടുകടത്തിയത് 130,000 പ്രവാസികളെ

  • 08/10/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 130,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് അറിയിച്ചു. ജലീബ് അൽ ഷുവൈഖിലെ പഴയ നാടുകടത്തൽ ജയിൽ സന്ദർശിച്ച ശേഷം തടവുകാരെ നാല് ഘട്ടങ്ങളിലായി സജ്ജീകരിക്കുന്ന ജുവനൈൽ കെട്ടിടത്തിലേക്ക് ഉടൻ മാറ്റുന്നതിനുള്ള ഉത്തരവും അദ്ദേഹം നല്‍കി. പുരുഷന്മാർക്കായി നിശ്ചയിച്ചിട്ടുള്ള ആദ്യ ഘട്ടം പൂർത്തിയായിട്ടുണ്ട്. 

ഇപ്പോൾ കെട്ടിടത്തിന്‍റെ 90 ശതമാനവും തയ്യാറായിക്കഴിഞ്ഞു. ഈ സൗകര്യത്തില്‍ 1,000 തടവുകാരെ വരെ ഉൾക്കൊള്ളാൻ കഴിയും. പുതിയ കെട്ടിടം ആവശ്യമായ സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്നും പഴയ സൗകര്യങ്ങളിലുള്ള ഏകദേശം 900 തടവുകാരെ അപേക്ഷിച്ച് 1,400 തടവുകാരിൽ കൂടുതൽ തടവുകാരെ പാര്‍പ്പിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടുകടത്തപ്പെട്ടവർക്ക് അവരുടെ കുടുംബാംഗങ്ങളെ ലാൻഡ്‌ലൈനിലൂടെ ബന്ധപ്പെടാൻ അനുവാദമുണ്ടെന്നും അന്താരാഷ്ട്ര കോൾ ആവശ്യമാണെങ്കിൽ ഇതിനായി സെക്രട്ടേറിയറ്റുകളിൽ നിന്ന് ഫോൺ അനുവദിക്കുമെന്നും അല്‍ മിസ്ബാഹ് കൂട്ടിച്ചേര്‍ത്തു.

Related News