റെയിൽവേ പദ്ധതികൾ വികസിപ്പിക്കാൻ ഗ്ലോബൽ റെയിൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്‌സിബിഷനിൽ പങ്കെടുത്ത് കുവൈത്ത്

  • 09/10/2024


കുവൈത്ത് സിറ്റി: യുഎഇ തലസ്ഥാനത്ത് ആരംഭിച്ച ഗ്ലോബൽ റെയിൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ എക്‌സിബിഷനും കോൺഫറൻസും (GRTIEC) കുവൈത്തിലെ ആസൂത്രിത റെയിൽവേ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള പഠന ചിന്തകൾക്കുള്ള വേദിയാണെന്ന് കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ. "ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ആഗോള കണക്റ്റിവിറ്റിയും സജ്ജമാക്കുക" എന്ന പരിപാടിയുടെ ആദ്യ പതിപ്പിൻ്റെ തീം അതിൻ്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ പറഞ്ഞു.

റെയിൽവെയുടെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനും വെല്ലുവിളികൾക്കും വേണ്ടിയുള്ള പദ്ധതികൾ കൈകാര്യം ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന വിദ​ഗ്ധരെയെല്ലാം ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്, താനും ഒപ്പമുള്ള ഉദ്യോഗസ്ഥരും മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കുമെന്ന് മന്ത്രി പറഞ്ഞു. 40 ലധികം രാജ്യങ്ങളിൽ നിന്നുള്ള 300 സ്ഥാപനങ്ങൾ വരെ അനുബന്ധ പ്രദർശനത്തിൽ പങ്കെടുത്തു. അന്താരാഷ്‌ട്ര വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തി അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള കുവൈത്തിൻ്റെ താത്പര്യത്തെ കുറിച്ചും അൽ മഷാൻ കൂട്ടിച്ചേർത്തു.

Related News