ഭക്ഷ്യ സംഭരണശാലകളിൽ പരിശോധനകൾ ശക്തമാക്കി വാണിജ്യ അതോറിറ്റി

  • 09/10/2024


കുവൈത്ത് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, വരും ഘട്ടത്തിൽ ഭക്ഷ്യ സംഭരണശാലകളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഭക്ഷ്യ ഗോഡൗണുകളിൽ പരിശോധനകൾ നടന്നതായി ഉപഭോക്തൃ സംരക്ഷണ ഡയറക്ടർ ഫൈസൽ അൽ അൻസാരി അൽ അഖ്ബർ പറഞ്ഞു. 

ഉപഭോക്താക്കൾക്കുള്ള അവശ്യ ഭക്ഷണ സാധനങ്ങൾ വേണ്ടത്ര സംഭരിച്ചിട്ടുണ്ടെന്ന് പരിശോധനയിലൂടെ ഉറപ്പാക്കുന്നു. ഭക്ഷ്യ വിതരണ ശൃംഖലയുടെ നിർണായക കേന്ദ്രമായ ഷുവൈഖിലെ മൊത്തവ്യാപാര ജില്ലയിൽ ട്രേഡ് ഇൻസ്പെക്ടർമാർ സന്ദർശനം നടത്തിയതായും അൽ-അൻസാരി പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിലകൾ നിശ്ചയിക്കുന്നതിനും വിലയിൽ മാറ്റം വരുത്താതിരിക്കുന്നതിനും അവർ ഭക്ഷ്യ കമ്പനി ഉടമകളിൽ നിന്ന് ഉറപ്പും വാങ്ങിയിട്ടുണ്ട്.

Related News