മുബാറക് അൽ കബീർ തുറമുഖ വിപുലീകരണ അഭ്യര്‍ത്ഥനയ്ക്ക് മുനിസിപ്പൽ ടെക്‌നിക്കൽ കമ്മിറ്റി അംഗീകാരം നൽകി

  • 09/10/2024


കുവൈത്ത് സിറ്റി: മുബാറക് തുറമുഖത്തിന് അനുവദിച്ച ഭൂമി വിപുലീകരിക്കാനുള്ള പൊതുമരാമത്ത് മന്ത്രാലയത്തിന്‍റെ അഭ്യർത്ഥന അംഗീകരിച്ചതായി മുനിസിപ്പൽ കൗൺസിലിന്‍റെ സാങ്കേതിക സമിതി തലവൻ എഞ്ചിനീയർ മുനീറ അൽ അമീർ അറിയിച്ചു. ബുബിയാൻ ദ്വീപിലെ മുബാറക് അൽ കബീർ തുറമുഖം നടപ്പിലാക്കുന്നതിന് ആവശ്യമായ വിപുലീകരണങ്ങൾ ഉൾപ്പെടുന്ന ഒരു പുതിയ പദ്ധതിക്ക് വശ്യമായ എല്ലാ വ്യവസ്ഥകളും മന്ത്രാലയം സമർപ്പിച്ച അഭ്യർത്ഥനയില്‍ പാലിച്ചിരുന്നു.

ഇതേ അഭ്യർത്ഥന 2018-ൽ സമർപ്പിച്ചെങ്കിലും അന്ന് മുനിസിപ്പൽ കൗൺസിൽ തീരുമാനമെടുത്തിരുന്നില്ല. ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്ത ശേഷം അഭ്യർത്ഥനയിൽ അവശേഷിക്കുന്ന അറ്റാച്ച്മെന്‍റുകൾ പരിശോധിച്ച് സാങ്കേതിക അഭിപ്രായങ്ങൾ അവലോകനം ചെയ്ത ശേഷമാണ് പൊതുമരാമത്ത് മന്ത്രാലയം ആവശ്യപ്പെട്ട വിപുലീകരണ അഭ്യർത്ഥന അംഗീകരിച്ചത്. ഇപ്പോൾ തുറമുഖത്തിന് അനുവദിച്ച ആകെ മൊത്തം പ്രദേശം ഏകദേശം 11,616.195 ഹെക്ടറായി മാറിയിട്ടുണ്ട്.

Related News