ഇന്ത്യയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈത്തിലെ ഇന്ത്യൻ എംബസി ബിസിനസ് നെറ്റ്‌വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു

  • 09/10/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ടൂറിസത്തിൻ്റെ പ്രചാരണത്തിനായി B2B നെറ്റ്‌വർക്കിംഗ് ഇവൻ്റ് 2024 ഒക്ടോബർ 8 ന് മില്ലേനിയം ഹോട്ടൽ ആൻഡ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചു. ഇന്ത്യയിലെ ടൂറിസം വ്യവസായത്തിൽ നിന്നുള്ള 10 പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന ഒരു പ്രതിനിധി സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ഷെയ്ഖ ഇൻതിസാർ സേലം അൽ അലി അൽ സബാഹും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭത്തെ ഷെയ്ഖ ഇൻതിസാർ അൽ സബാഹ് സ്വാഗതം ചെയ്തു. ഈ വർഷമാദ്യം രാജസ്ഥാൻ ഉൾപ്പെടെയുള്ള ഇന്ത്യയിലേക്കുള്ള യാത്രാനുഭവങ്ങളുടെ ഉജ്ജ്വലമായ ഓർമ്മകൾ ഇൻതിസാർ അൽ സബാഹ് പങ്കുവെച്ചു. ഹിൽ സ്റ്റേഷനുകൾ മുതൽ കടൽത്തീരങ്ങൾ, ഗംഭീരമായ കോട്ടകൾ, ക്രൂയിസ് പോലുള്ള ഇന്ത്യയുടെ വലിയ ടൂറിസം സാധ്യതകൾ അംബാസഡർ എടുത്തുപറഞ്ഞു.

Related News