ഖൈത്താനിൽ സമഗ്രമായ ട്രാഫിക് സുരക്ഷാ ക്യാമ്പയിൻ; 2,511 ട്രാഫിക് നിയമലംഘനങ്ങൾ, നിരവധിപേർ അറസ്റ്റിൽ

  • 16/11/2024

 


കുവൈത്ത് സിറ്റി: ഖൈത്താൻ പ്രദേശത്ത് സമഗ്രമായ ട്രാഫിക് സുരക്ഷാ ക്യാമ്പയിൻ നടത്തി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ 2,511 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. വനിതാ പോലീസിൻ്റെ പങ്കാളിത്തത്തിന് പുറമെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്ടർ, സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയുൾപ്പെടെ ഒന്നിലധികം ഫീൽഡ് സെക്ടറുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്.

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19 പേർ അറസ്റ്റിലായി. ഒളിവിൽ പോയിരുന്ന അഞ്ച് പേരെയും ആവശ്യമായ രേഖകൾ കൈവശമില്ലാത്ത ഒരാളെയും പിടികൂടി. കൂടാതെ 13 വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് വാറണ്ട് ഉള്ള ഒരാളും അബോധാവസ്ഥയിലായിരുന്ന ഒരാളും പിടിയിലായി. രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിലാണ് ഈ പ്രചാരണങ്ങൾ വരുന്നതെന്നും പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News