ജാബർ പാലത്തിൻ്റെ വടക്കൻ ദ്വീപിൽ അൽ മകാഷ് 3 പദ്ധതിക്ക് തുടക്കം

  • 17/11/2024


കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിൻ്റെ വടക്കൻ ദ്വീപിൽ അൽ മകാഷ് 3 പദ്ധതിക്ക് തുടക്കം. 
ശനിയാഴ്ച സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതൽ അൽ ഹുവൈലയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇവന്‍റ് 2025 മാർച്ച് അവസാനം വരെ തുടരും. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും അനുയോജ്യമായ ഒരു സംയോജിത വിനോദ അനുഭവം നൽകാനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് അൽ-മകാഷ് 3 പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. അൽ ഹുവൈല ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

കുട്ടികളുടെ കളിസ്ഥലങ്ങൾ, മിനി മൃഗശാല, ജനപ്രിയ കഫേകളുടെ വിപുലീകരണം, സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റെസ്റ്റോറൻ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് എന്നിവയുൾപ്പെടെയുള്ള നിരവധി സൗകര്യങ്ങൾ ഈ പ്രോജക്റ്റിൻ്റെ സവിശേഷതയാണ്. ഏകദേശം 200,000 സന്ദർശകരെ ആകർഷിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ഇത് സാമൂഹിക ഇടപെടൽ വർദ്ധിപ്പിക്കുകയും കുടുംബങ്ങൾക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News