പൊതുജനങ്ങളുടെ ആരോഗ്യ സ്ഥിതി അറിയുക ലക്ഷ്യം; കുവൈത്തിൽ സര്‍വേ ആരംഭിച്ചു

  • 17/11/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി ആരോഗ്യ നയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ശക്തമായ ഡാറ്റാബേസ് തയാറാക്കുന്നതിനും രോഗങ്ങളുടെ പാറ്റേണുകൾ മനസ്സിലാക്കുന്നതിനും ആരോഗ്യ വിഭാഗത്തിനെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് പറഞ്ഞു.

സർവേയുടെ ആദ്യഘട്ടം വ്യാഴാഴ്ച ആരംഭിച്ചതായി ഡോ. അൽ സനദ് അറിയിച്ചു. ദേശീയ ആരോഗ്യ ഡാറ്റ ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ക്യാബിനറ്റും വിവിധ പ്രാദേശിക ഏജൻസികളുമായി സഹകരിച്ചും കമ്മീഷൻ ചെയ്ത് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജനസംഖ്യാശാസ്ത്രം, ജീവിതശൈലി, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയിൽ കുവൈത്ത് കാര്യമായ മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ചില രോഗങ്ങളുടെ വ്യാപനത്തിൽ മാറ്റം വരുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Related News