ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിന് ഏകീകൃത ഗൾഫ് പ്ലാറ്റ്ഫോം വരുന്നു

  • 17/11/2024


കുവൈത്ത് സിറ്റി: ഭൂകമ്പങ്ങളും തുടർചലനങ്ങളും പ്രാദേശികമായും അന്തർദ്ദേശീയമായും നിരീക്ഷിക്കാനും ഒരു ഏകീകൃത പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനുള്ള ഗൾഫ് താത്പര്യം വ്യക്തമാക്കി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ചിലെ ഭൂകമ്പ നിരീക്ഷണ വിഭാഗം ഡയറക്ടർ ഡോ. അബ്‍ദുള്ള അൽ എനിസി. ഗൾഫ് രാജ്യങ്ങളുടെ തലത്തിൽ ഉയരമുള്ള കെട്ടിടങ്ങൾക്കും ടവറുകൾക്കുമുള്ള ഒപ്റ്റിമൽ സ്പെസിഫിക്കേഷനുകൾ നിർണ്ണയിക്കുന്നതിനു പുറമേ, ഭൂകമ്പങ്ങളുടെയും തുടർചലനങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നതിന് സംയുക്ത ഗവേഷണങ്ങളും പഠനങ്ങളും നടത്തുകയാണ് ലക്ഷ്യം. ഏതെങ്കിലും ഗൾഫ് രാജ്യങ്ങളിലോ നമുക്ക് ചുറ്റുമുള്ള രാജ്യങ്ങളിലോ ഭൂകമ്പമുണ്ടായാൽ ഈ പ്ലാറ്റ്ഫോം പിന്തുണയ്ക്കും. ഇത് സ്ഥാപിക്കുന്നതിന് ഗൾഫിനെ ബന്ധിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചു. ഗൾഫ് സഹകരണ കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയറ്റിൻ്റെ കുടക്കീഴിൽ ഇത് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News