അഹമ്മദി ഗവർണറേറ്റിലെ ഹൈവേകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു

  • 17/11/2024


കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ ഹൈവേകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ക്യാമ്പയിൻ ആരംഭിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. മഹമൂദ് അബ്ദുൽ അസീസ് ബൗഷാഹ്രി അറിയിച്ചു. അഹമ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ അഹമ്മദ് അൽ സബാഹ്, സർക്കാർ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി എന്നിവരുമായുള്ള ഏകോപനത്തിലും സഹകരണത്തിലുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

എയർപോർട്ട് റോഡ്, ആറാം റിംഗ് റോഡ്, കിംഗ് ഫഹദ് റോഡ് എന്നിവ ഉൾപ്പെടുന്ന ലാൻഡ്സ്കേപ്പിംഗിൻ്റെ ആദ്യ ഘട്ടം പൂർത്തിയായതിനാൽ അതോറിറ്റി വഹിച്ച മഹത്തായ പങ്കിനെ ബൗഷാഹ്രി പ്രശംസിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്സസ് പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ലാൻഡ്‌സ്‌കേപ്പിംഗ് ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മന്ത്രി ബൗഷാഹ്രി അറിയിച്ചു.

Related News