ഡ്രൈവിം​ഗിനിടെ മൊബൈൽ ഉപയോ​ഗിച്ചാൽ കുടുങ്ങും; കുവൈത്തിലെ റോഡുകളിൽ സ്ഥാപിച്ചത് 252 എഐ ക്യാമറകൾ

  • 17/11/2024


കുവൈത്ത് സിറ്റി: സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ നിയമലംഘനങ്ങളും നിരീക്ഷിക്കാൻ അടുത്തിടെ പ്രത്യേക ക്യാമറകൾ സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുള്ള ബു ഹസ്സൻ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ ക്യാമറകൾ പ്രവർത്തിക്കുന്നത്. പൊതുനിരത്തുകളിൽ ഏകദേശം 252 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മറ്റ് ക്യാമറകളും ഉപയോഗിച്ചിട്ടുണ്ട്. പോയിൻ്റ് ടു പോയിൻ്റ് ക്യാമറകൾ ദൂരവും വേഗതയും കണക്കാക്കുന്നു. അതുവഴി വേഗത പരിധി കവിഞ്ഞാൽ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും. ക്യാമറകളുടെ സമീപം എത്തുമ്പോൾ വേഗത കുറച്ചാൽ പോലും ഫോട്ടോ എടുക്കുകയും ചെയ്യും. മുൻസീറ്റിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്താലുള്ള പിഴ അഞ്ച് ദിനാറിൽ നിന്ന് 50 ദിനാറായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related News