കുവൈത്തിൽ വിവിധ ഗവർണറേറ്റുകളിലായി 41 കടകൾ അടപ്പിച്ച് ഫയർഫോഴ്സ്

  • 17/11/2024


കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി 41 കടകളും സ്ഥാപനങ്ങളും അടപ്പിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ഈ സ്ഥാപനങ്ങൾ ഫയർ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതായും സുരക്ഷാ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതായും കണ്ടെത്തി. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.

Related News