ഇന്ത്യൻ എംബസ്സി കേരളപ്പിറവി ആഘോഷിച്ചു

  • 17/11/2024


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി നവംബർ 15 ന് ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ആഘോഷിച്ചു. 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകൃതമായതിനെയാണ് എല്ലാ വർഷവും നവംബർ 01-ന് അനുസ്മരിക്കുന്ന കേരളപ്പിറവി ആഘോഷിക്കുന്നത്. 

മലയാളി പ്രവാസി സമൂഹത്തിൽ നിന്നുള്ള നിരവധി അസോസിയേഷനുകൾ അതത് ജില്ലയിലെ പരമ്പരാഗതവും സാംസ്കാരികവുമായ വിവിദ കലാപരിപാടികൾ അവതരിപ്പിച്ചു. പരമ്പരാഗത കൈരളി ആയോധനകലയായ കളരിപ്പയറ്റും അനുഷ്ഠാന കലാരൂപമായ തെയ്യവും തുടർന്ന് 
 പരമ്പരാഗത ചെണ്ട താളത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, വള്ളംകളി, ഒപ്പന, ഗസൽ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. കലാപരിപാടികളിൽ പങ്കെടുത്തവരെ അംബാസഡർ അഭിനന്ദിച്ചു.

Related News