കെഎസ്‌ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറി; 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം, 2 പേരുടെ നില ഗുരുതരം

  • 02/12/2024

കളർക്കോട് ദേശീയ പാതയില്‍ കെഎസ്‌ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു. 2 പേരുടെ നില ഗുരുതരമാണ്. കളർക്കോട് ചങ്ങനാശ്ശേരി ജങ്ഷനിലാണ് അപകടം. ഏഴ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണെന്നു പ്രാഥമിക വിവരം. 

ഗുരുവായൂരില്‍ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ടവേര കാർ ഇടിച്ചു കയറുകയായിരുന്നു. കായംകുളം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടെ കളർകോട് ദേശീയപാതയില്‍ കെഎസ്‌ആർടിസി ബസിലേക്ക് വിദ്യാർഥികള്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റിയിരിക്കുകയായിരുന്നു. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്.

Related News