ബ്രൂവറി: 'ടെണ്ടര്‍ വിളിക്കേണ്ട കാര്യമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയലക്ഷ്യം': എംബി രാജേഷ്

  • 17/01/2025

ബ്രൂവറി ആരോപണത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. ബ്രൂവറി അനുമതിക്കായി ടെണ്ടർ വിളിക്കേണ്ട കാര്യമില്ലെന്ന് എംബി രാജേഷ് വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത കമ്ബനിക്കാണ് അനുമതി നല്‍കിയത്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു. നിയമാനുസൃതം പരിശോധിച്ചാണ് അനുമതി നല്‍കിയത്. മദ്യനിർമാണ ശാലകള്‍ക്ക് അനുമതി നല്‍കുമെന്ന് മദ്യനയത്തില്‍ പറഞ്ഞിട്ടുണ്ടെന്നും എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.

Related News