10 ആളുകളുമായി പറന്ന യുഎസ് യാത്രവിമാനം കാണാതായതായി റിപ്പോര്‍ട്ട്

  • 07/02/2025

ഉനലക്ലീറ്റില്‍ നിന്നും നോമിലേക്ക് പുറപ്പെട്ട യുഎസ് യാത്രവിമാനം കാണാതായതായി റിപ്പോർട്ട്. ബെറിംഗ് എയർലൈനിന്റെ സെസ്‌ന 208 ബി ഗ്രാൻഡ് കാരവൻ എന്ന യാത്രാവിമാനമാണ് കാണാതായത്. പൈലറ്റ് ഉള്‍പ്പെടെ 10 ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. 

വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെ വിമാനം അപ്രത്യക്ഷമായതായി അലാസ്ക പൊതുസുരക്ഷാ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 2.37ന് ഉനലക്ലീറ്റില്‍ നിന്ന് പുറപ്പെട്ട വിമാനം 3.16ന് നോർട്ടണ്‍ സൗണ്ട് ഏരിയില്‍ വെച്ചാണ് അവസാനമായി വിവരങ്ങള്‍ കൈമാറിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പ് അറിയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Related News