കുവൈത്തിലെ തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രം; സ്ഥലം അനുവദിക്കുന്നതിൽ സുപ്രധാന ചര്‍ച്ച

  • 09/02/2025


കുവൈത്ത് സിറ്റി: തെരുവ് നായ്ക്കൾക്ക് അഭയകേന്ദ്രമായി സ്ഥലം അനുവദിക്കണമെന്ന പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സിൻ്റെ അഭ്യർഥന മുനിസിപ്പൽ കൗൺസിലിൻ്റെ സാങ്കേതിക സമിതി അടുത്ത ചൊവ്വാഴ്ച ചേരുമ്പോൾ ചർച്ച ചെയ്യും. വഫ്ര, അബ്ദലി, കബദ്, സുലൈബിയ എന്നീ കാർഷിക മേഖലകളിൽ തെരുവ് നായ്ക്കളെ പാർപ്പിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ പഠിക്കാനും തിരിച്ചറിയാനും മുനിസിപ്പാലിറ്റി അഗ്രികൾച്ചറൽ അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുവൈത്ത് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പൽ കൗൺസിൽ ഉപാധ്യക്ഷൻ ഖാലിദ് അൽ മുതൈരിയുടെ ചോദ്യത്തിന് അബു അൽ ഹസനി പ്രദേശവാസികൾ നൽകിയ കത്തിൽ എക്‌സിക്യൂട്ടീവ് ബോഡിയിൽ നിന്ന് ലഭിച്ച പ്രതികരണവും കമ്മിറ്റി ചർച്ച ചെയ്യും.

Related News