'മുതിര്‍ന്ന ഐഎഎസ്സുകാര്‍ അഭിനവ രാജാക്കന്മാര്‍, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുന്നു'

  • 18/06/2025

മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാമിനെ ( Dr. K M Abraham ) വിമര്‍ശിച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ക്യാമ്ബെയിന്‍ അഴിച്ച്‌ വിടുന്നത് സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേയെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 

വരവില്‍ കവിഞ്ഞ സ്വത്തു സമ്ബാദനവുമായി ബന്ധപ്പെട്ട കേസില്‍ കെ എം എബ്രഹാം ഫെയ്‌സ്ബുക്കിലെ പോസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പ്രശാന്തിന്റെ വിമര്‍ശനം. മുതിര്‍ന്ന ഐഎഎസ്സുകാര്‍ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക് എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്ബോളാണ് മറുവശത്ത് ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്.

Related News