സര്‍ക്കാര്‍ അന്ധവിശ്വാസ ദുരാചാര നിരോധന നിയമം നിര്‍മിക്കണം; സിപിഐ ജില്ലാ സമ്മേളനം

  • 12/07/2025

വിശ്വാസ ചൂഷണവും അന്ധവിശ്വാസ ദുരാചാരങ്ങളും നിരോധിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നിയമം പാസാക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച്‌ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഇതിനകം ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. അന്ധവിശ്വാസ ദുരാചാര നിരോധന നിയമം വിശ്വാസികള്‍ക്കെതിരല്ല; വിശ്വാസ ചൂഷണത്തിനെതിരെയാണെന്നും പ്രമേയത്തില്‍ പറയുന്നു.

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്ബിസ്വാമികളും വി ടി ഭട്ടതിരിപ്പാടും അടക്കുള്ള പ്രബുദ്ധരായ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തിരികൊളുത്തിയ കേരള നവോത്ഥാനം, പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് മുന്നോട്ട് നയിച്ചത്. ഗുരുവിന്റെ നേതൃത്വത്തിലുള്ള പരിഷ്‌ക്കരണ പ്രസ്ഥാനം പ്രധാനമായും സാമൂഹ്യ പരിഷ്‌കരണ ജാതിവിരുദ്ധ സമരമാണ് മുന്നോട്ട് കൊണ്ടുപോയതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജാതീയതയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അടിച്ചേല്‍പിച്ച ജന്മിത്ത വ്യവസ്ഥ തന്നെ ഇല്ലാതാക്കുന്ന സമരങ്ങള്‍ക്കും നിയമനിര്‍മ്മാണത്തിനും നേതൃത്വം നല്കി.

Related News