45 ദിവസം പ്രായത്തില്‍ ഒപ്പം കൂടിയ കുട്ടപ്പായി; വളര്‍ത്തുനായയുടെ സഞ്ചയനം നടത്തി കുടുംബം, സ്മാരകം പണിയും

  • 12/07/2025

വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലെ അംഗങ്ങളിലൊരാള്‍ തന്നെയാണ്. മനുഷ്യരോട് ഇണങ്ങിക്കഴിയുന്ന ഇവരെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഏറെയും. കൊല്ലത്ത് തങ്ങളുടെ വളര്‍ത്തു നായ ചത്തതോടെ മരണാനന്തര ചടങ്ങുകള്‍ വരെ നടത്തിയിരിക്കുകയാണ് ഒരു കുടുംബം. കൊല്ലം എഴുകോണ്‍ നിള പാലസ് ഉടമയായ സോമരാജനും കുടുംബവുമാണ് തങ്ങളുടെ വളര്‍ത്തു നായ 'കുട്ടപ്പായി'യുടെ സഞ്ചയന ചടങ്ങ് നടത്തിയത്.

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായ പഗ് ഇനത്തില്‍പ്പെട്ട നായയുടെ മരണാനന്തര ചടങ്ങുകളാണ് കുടുംബം ചെയ്തത്. 45 ദിവസം പ്രായമുള്ളപ്പോള്‍ ആണ് കുട്ടപ്പായി സോമരാജന്റെ വീട്ടിലെത്തുന്നത്. പിന്നീട് വീട്ടിലെ ഒരാളായി, മക്കളേപ്പോലെ കരുതിയാണ് കുടുംബം നായകുട്ടിയെ പരിപാലിച്ചത്. ഒടുവില്‍ പതിനൊന്നാം വയസില്‍ സോമരാജനും കുടുംബത്തിനും തങ്ങളുടെ ഓമന നായയുടെ ജീവന്‍ നഷ്ടമായി. കുട്ടപ്പായിയെ സംസ്‌കരിച്ച സ്ഥലത്ത് സ്മാരകം പണിയാനും ഇവര്‍ തീരുമാനിച്ചു.

Related News