'മഹാപ്രതിഭയോടുള്ള അനാദരവ്'; എംടി സ്മാരക ഹാള്‍ സംബന്ധിച്ച വിവാദങ്ങള്‍ ദുഃഖകരമെന്ന് അശോകന്‍ ചരുവില്‍

  • 13/07/2025

കേരള സാഹിത്യ അക്കാദമി ഹാളിന് മണ്‍മറഞ്ഞ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ പേരിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച്‌ എഴുത്തുകാരനും അക്കാദമി ഉപാധ്യക്ഷനുമായ അശോകന്‍ ചരുവില്‍. വിവാദം ദുഃഖകരമാണെന്നും ആ മഹാപ്രതിഭയോടുള്ള അനാദരവാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

'കലയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ ചെയ്ത മഹാപ്രതിഭകളായ ഒരുപാട് സ്ത്രീകള്‍ നമ്മുടെ അഭിമാനമായി ഉണ്ട്. അവര്‍ക്കാര്‍ക്കും ഉചിതമായ സ്മാരകങ്ങള്‍ ഇല്ല എന്നത് ചിന്തിക്കുമ്ബോള്‍ നടുക്കമുണ്ടാക്കുന്ന സംഗതിയാണ്. അക്കാദമിയിലെ മറ്റ് ഹാളുകള്‍ വൈലോപ്പിള്ളി, ചങ്ങമ്ബുഴ, ബഷീര്‍ എന്നിവരുടെ സ്മാരകമായി നില്‍ക്കെ സ്മാരകമല്ലാതെ ബാക്കിയുള്ള ഓഡിറ്റോറിയത്തിന് ഏതെങ്കിലും ഒരെഴുത്തുകാരിയുടെ പേരുനല്‍കണം എന്ന ഒരാവശ്യം ഇതുവരെ ഉയര്‍ത്തിയില്ല എന്നത് നമ്മള്‍ ഓരോരുത്തരും കുറ്റബോധത്തോടെ ഓര്‍ക്കണം.

ആദ്യമായി അതുയര്‍ന്നത് മറ്റൊരു മഹാപ്രതിഭയോട് അനാദരവ് പുലര്‍ത്തിക്കൊണ്ടായി എന്നത് പറയാതിരിക്കാനാവില്ലെന്നും' അശോകന്‍ ചരുവില്‍ വിമര്‍ശിച്ചു.

Related News