2021 അവസാനമാകാതെ കൊവിഡ് വാക്‌സിന്‍ തയ്യാറാകില്ല

  • 11/12/2020



2021 അവസാനമാകാതെ കൊവിഡ്-19 വാക്സിനുകള്‍ തയ്യാറാകില്ലെന്ന് ഫ്രാന്‍സിന്റെ സനോഫിയും ബ്രിട്ടന്റെ ഗ്ലാക്‌സോ സ്മിത്ത് ക്ലൈനും അറിയിച്ചു. രണ്ട് കമ്പനികള്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ പ്രായമായവരില്‍ രോഗപ്രതിരോധ ശേഷി മോശമായി കാണിക്കുന്നതാണ് വാക്‌സിന്‍ വൈകാന്‍ കാരണമായിരിക്കുന്നതെന്ന് അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ ആദ്യമായി കാണപ്പെട്ടതും പിന്നീട് ലോകമെമ്പാടുമായി 15 ദശലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്തതുമായ കൊവിഡ്19 നെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ പ്രഖ്യാപനം.

Related News