ശരീരത്തില്‍ നിറയെ ടാറ്റൂ; രൂപമാറ്റത്തിനായി യുവതി ചിലവഴിച്ചത് 87 ലക്ഷം

  • 11/12/2020

ശരീരം നിറയെ ടാറ്റൂ അടിച്ചും ശരീരത്തില്‍ വലിയ രീതിയിലുള്ള രൂപമാറ്റങ്ങള്‍ വരുത്തുയും നിരവധിപ്പേരാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറാലിയിരിക്കുന്നത്. ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത ആംബര്‍ ബ്രിയന്ന ലൂക്ക് എന്ന യുവതിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരാധകര്‍ക്കിടയില്‍ ഡ്രാഗണ്‍ ഗേള്‍ എന്നാണ് ലൂക്ക് അറിയപ്പെടുന്നത്. 

ടാറ്റൂ അടിക്കാനും ശരീരത്തില്‍ രൂപമാറ്റങ്ങള്‍ വരുത്താനുമായി ലൂക്ക് ഏതാണ്ട് 87 ലക്ഷം രൂപയാണ് ചിലവിട്ടത്.  കണ്ണിന്റെ നിറം മറ്റാനുള്ള ശസ്ത്രക്രിയയും ഇവര്‍ നടത്തി. ശസ്ത്രക്രിയ നടത്തിയതിന്റെ ഫലമായി മൂന്നാഴ്ചയാണ് ഇവര്‍ക്ക് കണ്ണിന്റെ് കാഴ്ച നഷ്ടപ്പെട്ടത്. കൂടാതെ നാക്കിലും ശരീരത്തിന്റെ പിന്‍ഭാഗത്തും ഇവര്‍ രൂപം മാറ്റം വരുത്തിയിട്ടുണ്ട്. മുടിക്ക് നീലനിറമാണ് നല്‍കിയിരിക്കുന്നത്.

Related News