ഫൈ​സറിന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അമേരിക്കയിൽ അ​നു​മ​തി; ആദ്യ ഡോ​സ് ഉടൻ ന​ൽ​കു​മെ​ന്ന് ട്രംപ്

  • 12/12/2020

ബ്രിട്ടന് അടക്കം അഞ്ച് രാജ്യങ്ങൾക്ക് പിന്നാലെ  ഫൈ​സ​ർ വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അമേരിക്കയിലും അ​നു​മ​തി. യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ(​എ​ഫ്ഡി​എ) ആ​ണ് ഫൈ​സ​ര്‍ വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ആ​ദ്യ ഡോ​സ് ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ല്‍ കൊവി​ഡ് രോ​ഗ​ബാ​ധ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കി​ട​യി​ല്‍ കു​ത്ത​നെ വ​ര്‍​ധി​ച്ച​തി​നി​ടെ​യാ​ണ് വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​ൻ ഉ​പ​യോ​ഗം അം​ഗീ​ക​രി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത സ​മ്മ​ർ​ദ്ദം എ​ഫ്ഡി​എ നേ​രി​ട്ടി​രു​ന്നു. 

വാ​ക്സി​ന്‍റെ അം​ഗീ​ക​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ ജോ​ലി​യി​ൽ നി​ന്ന് രാ​ജി​വെ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് എ​ഫ്ഡി‌​എ മേ​ധാ​വി സ്റ്റീ​ഫ​ൻ ഹാ​നോ​ട് വൈ​റ്റ് ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഫൈ​സ​ർ വാ​ക്സി​ൻ അം​ഗീ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​ണ് യു​എ​സ്. ഫൈ​സ​ർ വാ​ക്സി​ന് യു​കെ, കാ​ന​ഡ, ബ​ഹ്‌​റൈ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 

Related News