'പുതിയ ടോയ്‌ലെറ്റിന്റെ ചാരിത്രം പണിക്കാര്‍ കവര്‍ന്നു'; പ്രതിഷേധവുമായി വീട്ടമ്മ

  • 12/12/2020

വീട്ടില്‍ പുതുതായി നിര്‍മ്മിച്ച ടോയ്‌ലെറ്റ് പണിക്കാര്‍ ഉപയോഗിച്ചതിന്റെ പ്രതിഷേധം രേഖപ്പെടുത്തി വീട്ടമ്മ. ഓസ്‌ട്രേലിയന്‍ സ്വദേശിയായ നാദിയ എന്ന വീട്ടമ്മയാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. തന്റെ പുതിയ ടോയിലെറ്റിന്റെ ചാരിത്രം പണിക്കാര്‍ കവര്‍ന്നതായി നാദിയ ആരോപിക്കുന്നു. ഉപയോഗിച്ച ടോയിലറ്റ് അവര്‍ കഴുകി വൃത്തിയാക്കിയില്ല. രണ്ട് തവണയാണ്  ഇത്തരത്തില്‍ ടോയ്‌ലെറ്റ് കഴുകി വൃത്തിയാക്കേണ്ടി വന്നത് എന്നും അവര്‍ പറയുന്നു. 

വീട്ടില്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനായാണ് പണിക്കാര്‍ എത്തിയത്. ഇവര്‍ക്ക് ഉപയോഗിക്കാനായി പുറത്ത് ടോയ്‌ലെറ്റ് സൗകര്യം പ്രത്യേകമായി ഒരുക്കിയിരുന്നു. എന്നാല്‍ പണിക്കാര്‍ ആ ടോയ്‌ലെറ്റ് ഉപയോഗിക്കാതെ വീടിന്റെ അകത്തെ ടോയ്‌ലെറ്റ് ഉപയോഗിച്ചതാണ് നാദിയയെ കുപിതയാക്കിയത്. പലതവണ വീട്ടിനകത്തെ ടോയ്‌ലെറ്റ് ഉപയോഗിച്ചു. അതിന്റെ പുതിയ സീലുകള്‍ ഇളക്കി മാറ്റ് എന്നും അവര്‍ ആരോപിക്കുന്നു.

Related News