കൂടെയുറങ്ങാന്‍ മനുഷ്യനേക്കാള്‍ നല്ലത് പട്ടികളെന്ന് പുതിയ പഠനം

  • 14/12/2020

കൂടെയുറങ്ങാന്‍ മനുഷ്യരേക്കാള്‍ നല്ലത് പട്ടികളെന്ന് പുതിയ പഠനം. ന്യൂയോര്‍ക്കിലെ കനീസ്യസ് കോളെജിലാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. അമേരിക്കയിലെ 962 സ്ത്രീകളിലാണ് ഇത്തരത്തില്‍ ഒരു സര്‍വ്വേ നടത്തിയത്. ഡോ. ക്രിസ്റ്റി എല്‍ ഹോഫ്മാന്റെ നേതൃത്വത്തിലായിരുന്നു സര്‍വ്വേ നടത്തിയത്. 

സര്‍വ്വേയില്‍ പങ്കെടുത്ത 55 ശതമാനം പേര്‍ രാത്രിയില്‍ വളര്‍ത്തു നായകള്‍ക്കൊപ്പം ഉറങ്ങുന്നവരാണ്. ഇത്തരത്തില്‍ നായകള്‍ ഒപ്പം കിടക്കയിലോ  ഒരേ റൂമിലോ കിടത്തുന്നവര്‍ക്കും സുഖനിദ്ര ലഭിക്കുന്നു എന്നാണ് സര്‍വ്വേയില്‍ കണ്ടേത്തിയിരിക്കുന്നത്. ഇവയുടെ സാന്നിധ്യം മുറിയില്‍ ഉള്ളത് കൂടുതല്‍ സുരക്ഷയും സംതൃപ്തിയും നല്‍കുന്നതാണ് നല്ല ഉറക്കം കിട്ടാന്‍ കാരണം. 

സര്‍വ്വേയില്‍ പങ്കെടുത്ത 31 ശതമാനം പേര്‍ പൂച്ചകള്‍ക്കൊപ്പമാണ് ഉറങ്ങുന്നത്. എന്നാല്‍ പൂച്ചകള്‍ രാത്രയില്‍ ഇടയ്ക്കിടയ്ക്ക് എഴുന്നേല്‍ക്കുന്നതും കരയുന്നതും കാരണം ഇവര്‍ക്ക് നല്ല രീതിയില്‍ ഉറങ്ങാന്‍ സാധിക്കില്ല. ബാക്കി വരുന്ന 57 ശതമാനം സ്ത്രീകളും രാത്രിയില്‍ നായകള്‍ക്കൊപ്പം ഉറങ്ങാന്‍ ഇഷ്ടപ്പെടാത്തവരാണ്.

Related News