രണ്ട് വയസുകാരി മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ചു; ദമ്പതികളെ വിമാനത്തില്‍ നിന്നും പുറത്താക്കിയതായി പരാതി

  • 14/12/2020

രണ്ട് വയസുകാരിയായ മകള്‍ മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദമ്പതികളെ വിമാനത്തില്‍ നിന്നും പുറത്താക്കിയതായി പരാതി. അമേരിക്കയിലാണ് സംഭവം നടന്നത്. യുണൈറ്റഡ് എയര്‍ലൈന്‍സാണ് ദമ്പതികളെ യാത്രചെയ്യാന്‍ സമ്മതിക്കാതിരുന്നത്. 

വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതോടെ ദമ്പതികള്‍ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു. എലിസ് ഓര്‍ബന്‍ എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത്. എയര്‍പോര്‍ട്ടില്‍ നിന്നുതന്നെയാണ് ഇക്കാര്യങ്ങള്‍ ഇവര്‍ പങ്കുവെച്ചത്. ഓര്‍ബന് സമീപം ഭര്‍ത്താവും കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതികള്‍ മാസ്‌ക്ക് ധരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ മാസ്‌ക്ക് ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് സമ്മതിക്കാതെ മകള്‍ കരയുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് തങ്ങളെ വിമാനത്തില്‍ നിന്നും പുറത്താക്കിയതായാണ് ദമ്പതികള്‍ ആരോപിക്കുന്നത്.

Related News