16 വർഷമായി സേവനമനുഷ്ഠിക്കുന്ന രണ്ട് കുവൈറ്റ് അധ്യാപകരെ പിരിച്ചുവിട്ടു

  • 23/09/2020

കുവൈറ്റ് സിറ്റി;   16 വർഷമായി സേവനമനുഷ്ഠിക്കുന്ന രണ്ട് കുവൈറ്റ് അധ്യാപകരെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടു. അധ്യാപകരുടെ നിയമനം നിയമവിരുദ്ധമാണെന്ന സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിരിച്ചുവിട്ടതെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് അധ്യാപകരും 2004ൽ  രാജ്യത്തിന് പുറത്ത് പഠനം പൂർത്തിയാക്കുകയും, തുടർന്ന്  രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവരുടെ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു. 

എന്നാൽ അതിന് ശേഷം അധ്യാപകരുടെ നിയമനം നിയമവിരുദ്ധമാണെന്ന കാരണത്താൽ അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സിവിൽ സർവീസ് കമ്മീഷൻ വിദ്യാഭ്യാസ മന്ത്രാലയത്തോട്  ശുപാർശ ചെയ്യുകയായിരുന്നു. അധ്യാപകരുടെ നിയമനം നിയമവിരുദ്ധമാണെന്ന് അറിഞ്ഞത് ആശ്ചര്യപ്പെടുത്തിയെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കമ്മീഷന്റെ ശുപാർശ  ഉടൻ നടപ്പാക്കാനും, നിയമലംഘനം നടത്തിയതിൽ   അധ്യാപകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും മന്ത്രാലയം നിർദേശം നൽകി. 

Related News