കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടില്‍ നിന്നും സഹായങ്ങള്‍ നല്‍കുന്നു.

  • 24/09/2020

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ എംബസിയില്‍ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടില്‍ നിന്നും  ധന സഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകര്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യൻ എംബസ്സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 

അപേക്ഷകള്‍ എംബസ്സി ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ബോക്സിലോ ഫഹാഹീല്‍,അബ്ബാസിയ,കുവൈത്ത് സിറ്റി എന്നീവടങ്ങളിലെ പാസ്പ്പോര്‍ട്ട് സേവന കേന്ദ്രങ്ങളില്‍ സജീകരിച്ചിരിക്കുന്ന പെട്ടികളിലോ നിക്ഷേപിക്കാം. അപേക്ഷകള്‍ എംബസ്സി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അര്‍ഹരയാവര്‍ക്ക്  സഹായങ്ങള്‍  അനുവദിക്കും. 

നേരത്തെ സമര്‍പ്പിച്ച മിക്ക  അപേക്ഷകളിലും പൂർണ്ണമായ  വിലാസമോ  ടെലഫോൺ നമ്പരോ ഇല്ലാത്തതിനാല്‍ അപേക്ഷകരുമായി ബന്ധപ്പെടുവാന്‍ സാധിച്ചിട്ടില്ലെന്നും ഇത് കാരണം അർഹരായ ആളുകൾക്ക് സഹായം നൽകാൻ കഴിയുന്നില്ലെന്നും അപേക്ഷകർ കൃത്യമായ നമ്പറുകള്‍ നല്‍കുവാന്‍ ശ്രദ്ധിക്കണമെന്നും  എംബസ്സി അറിയിച്ചു. 

Related News