കുവൈറ്റ് മുനിസിപ്പാലിറ്റി ഈ വർഷത്തെ സിപ്രിം​ഗ് ക്യാമ്പിം​ഗ് ഒഴിവാക്കി

  • 24/09/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത്  ഈ വർഷത്തെ സിപ്രിം​ഗ് ക്യാമ്പിം​ഗ് ഒഴിവാക്കിയെന്ന് കുവൈറ്റ്  മുനിസിപ്പാലിറ്റി അറിയിച്ചു.  ആരോഗ്യ മന്ത്രാലയ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ (എഞ്ചിനീയറിംഗ്) ജനറൽ ഡയറക്ടർ അഹ്മദ് അൽ മെൻഫുഹി ഇറക്കിയ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോ​ഗ്യ വിദ​ഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.  കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടക്കുന്നതായി അന്തരാഷ്ട്രത്തിൽ നിന്നുളള റിപ്പോർട്ടുണ്ടെന്നും അഹ്മദ് അൽ മെൻഫുഹി വ്യക്തമാക്കി. 

 അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ചും, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ചും ആരോ​ഗ്യ വിദ​ഗ്ധകരുമായി ചർച്ച ചെയ്തെന്നും കൊവിഡ് പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തികൾ ഒഴിവാക്കാനുളള നിർദേശം ലഭിച്ചതായും മെൻഫുഹി പറഞ്ഞു. ചില്ലറ വിൽപ്പന ശാലകളും ഹോട്ടലുകളും ഉൾപ്പെടെ  86 ശതമാനം  വരുന്ന വാണിജ്യ സ്ഥാപനങ്ങളും കൊവിഡ് മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   

Related News