കുവൈറ്റിൽ വീണ്ടും ഭാ​ഗികമായി കർഫ്യൂ ഏർപ്പെടുത്തിയേക്കും.

  • 29/09/2020

കുവൈറ്റ് സിറ്റി;  രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് ആരോഗ്യമന്ത്രാലയം.  കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രമായി 8 പേരാണ്  കൊവിഡ് ബാധിച്ച് മരിച്ചത്‌.‌. തീവ്ര പരിചരണ രോഗികളുടെ എണ്ണം 90ൽ നിന്ന് രണ്ടു ദിവസത്തിനകം ‌ 125 ആയി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്താനൊരുങ്ങുന്നത്. കൊവിഡ് മാർ​ഗ നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും കർശന നടപടി എടുക്കുമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. 


 വിദേശത്ത്‌ നിന്നും എത്തുന്നവരുടെ ക്വാറന്റൈൻ കാലാവധി 14 ദിവസത്തിൽ നിന്ന് 7 ദിവസമായി ചുരുക്കാനുള്ള നിർദ്ദേശം തള്ളിയത് രാജ്യത്തെ നിലവിലെ  കൊവിഡ് സാഹചര്യം കണക്കിലെടുത്താണെന്നും അധികൃതർ വ്യക്തമാക്കുന്നു. 
 ഇനിയുളള കാലാവസ്ഥാ മാറ്റത്തോട്‌ അനുബന്ധിച്ച് സാധാരണയായി ബാധിക്കുന്ന പനി , ജല ദോഷം എന്നീ രോഗങ്ങൾ ഉണ്ടാകുന്നത് കൊവിഡ് പരിശോധനയ്ക്ക് വെല്ലുവിളി ഉയർത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു.  ആരോ​ഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാർ​ഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. 

Related News