ഗർഭിണിയായ സൗദി സ്വദേശിനിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പടുത്തിയതിൽ കുവൈറ്റ് പൗരന് വധ ശിക്ഷ

  • 29/09/2020

കുവൈറ്റ് സിറ്റി;  ഗർഭിണിയായ സൗദി സ്വദേശിനിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ കുവൈറ്റ് പൗരനായ ഭർത്താവിന് വധശിക്ഷയ്ക്ക് വിധിച്ച കീഴ്‌ക്കോടതിയുടെ വിധി കുവൈറ്റിലെ സുപ്രീം കോടതി  ശരിവച്ചു. മൂന്ന് വർഷം മുമ്പായിരുന്നു ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുന്നത്. തുടർന്ന് കുവൈറ്റിലെ കീഴ്ക്കോടതി ഇദ്ദേഹത്തിന് വധ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 

കുവൈറ്റിലെ അൽ ജഹ്‌റ പ്രവിശ്യയിൽ വ്യക്തിപരമായ തർക്കത്തെത്തുടർന്നാണ് 31 കാരനായ ഇയാൾ ഭാര്യയെ (25) കൊലപ്പെടുത്തിയത്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലീസ് എത്തിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും  പിന്നീട് യുവതി മരിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

Related News