പ്ലസ് 2 പരീക്ഷയ്ക്ക് തയാറെടുക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ മാർഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു.

  • 02/03/2020

കഴക്കൂട്ടം മണ്ഡലത്തിലെ പ്ലസ് ടു പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന പരീക്ഷ മാർഗനിർദ്ദേശ ക്ലാസ് സംഘടിപ്പിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ആണ് ക്ലാസ് നയിച്ച ക്ലാസില്‍ 500 ഓളം വിദ്യാര്‍ത്ഥികൾ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പഠന രീതികളിലൂടെ പരീക്ഷയെ സമീപിക്കുന്നതിനും അനാവശ്യമായ പരീക്ഷ പേടി ഒഴിവാക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുക വഴി മണ്ഡലത്തിലെ ആകെ വിജയശതമാനം ഉയര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എസ്എസ്എൽസി, പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ മാർഗനിർദ്ദേശ ക്‌ളാസുകൾ നേരത്തെ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി പൊതു പരീക്ഷകളില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രകാശം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് വരുന്നുണ്ട്.

Related News