കുവൈറ്റിലെ കൊവിഡ് വ്യാപനത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

  • 03/10/2020

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് എല്ലാ ലോകാരോജ്യങ്ങളിലേക്കും വ്യാപിച്ചപ്പോൾ ക്രമേണ കുവൈറ്റിനെയും പിടിപെട്ടു. 
ഫെബ്രുവരി 24നാണ് രാജ്യത്ത്  ആദ്യ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുവൈറ്റി പൗരനും സൗദി പൗരനും അടക്കം 5 പേർക്കാണ് രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ചതെന്ന് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 25 അവസാനത്തോടെ കുവൈത്തിൽ 9 കേസുകൾ സ്ഥിരീകരിച്ചിരുന്ന്. ഫെബ്രുവരി 26 അവസാനത്തോടെ, കുവൈത്തിൽ സ്ഥിരീകരിച്ചവരുടെ ആകെ 25 ആയി. ഏറെയും ഇറാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു. 

ഫെബ്രുവരി 28 ആയപ്പോൾ ആകെ കേസുകളുടെ എണ്ണം 45 ആയി. എന്നാൽ ഭരണകൂടത്തിന്റെയും ആരോ​ഗ്യമന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലിലൂടെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി തുടങ്ങി. 
ഫെബ്രുവരി 29ന് രാജ്യത്ത് ഒറ്റ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. തുടർന്ന് കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആരംഭിച്ചു.  

മാർച്ച് 11 മുതൽ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ചരക്ക് വിമാനങ്ങൾ ഒഴികെയുള്ള എല്ലാ യാത്രകളും മാർച്ച് 13 മുതൽ കുവൈറ്റിലേക്കും പുറത്തേക്കും താൽക്കാലികമായി നിർത്തിവച്ചു. മാർച്ച് 12 ആകുമ്പോൾ രാജ്യത്തെ ആകെ രോ​ഗബാധിരുടെ എണ്ണം 100 കടന്നിരുന്നു. കൊവിഡ് രോ​ഗികൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിൽ 22 മുതൽ രാജ്യത്ത് ഭാഗിക കർഫ്യൂ നടപ്പാക്കി.  വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.   ഏപ്രിൽ 15 ആകുമ്പോൾ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ 200നും 300നും ഇടയിലായി, 3 പേർ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.  

പിന്നീട് കൊവിഡ് രോ​ഗികൾ രാജ്യത്ത്  ക്രമേണ വ്യാപിച്ചു.  മെയ് ആദ്യ വാരത്തിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 7000ത്തിൽ എത്തി. പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം 1000ത്തിനും 900ത്തിനും ഇടയിലായി. അപ്പോഴേക്കും രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ഭാ​ഗികമായി പിൻവലിച്ചിരുന്നു. പ്രവാസികൾക്കും സ്വദേശികൾക്കും ഒരു കൊവിഡ് ബാധിച്ച് രോ​ഗബാധ സ്ഥിരീകരിക്കുന്നവരിൽ ഏറെയും പ്രവാസികളായിരുന്നു. 
 
ഏപ്രിൽ 24 ന് വിശുദ്ധ റമദാൻ ആരംഭിച്ചപ്പോൾ  കർഫ്യൂ വൈകുന്നേരം 4 മണിക്ക് രാവിലെ 8 മണി വരെ ഭേദഗതി ചെയ്തു. വൈകുന്നേരം 5 മുതൽ പുലർച്ചെ 1 വരെയായി.  (കർശനമായ മാർ​ഗ നിർദേശ പ്രകാരം) ഡെലിവറികൾക്ക് പ്രത്യേക അനുമതി നൽകി. ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മെയ് 10 ന് രാജ്യം മുഴുവൻ കർഫ്യൂ ഏർപ്പെടുത്തി.  മെയ് 30 ന് കുവൈറ്റ് മുഴുവൻ കർഫ്യൂ അവസാനിപ്പിക്കുകയും വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു.

 
ജൂൺ ആദ്യ വാരത്തിൽ രാജ്യത്ത് 30,000ത്തിൽ അധികം പേർക്ക് കൊവിഡ് ബാധിച്ചിരുന്നു. 650നും 750നും ഇടയിൽ ആയിരുന്നു പ്രതിദിന രോ​ഗബാധിതർ. കർഫ്യൂ ഏർപ്പെടുത്തിയത് കൊണ്ട് തന്നെ രാജ്യത്ത് ഒരു പരിധി വരെ കൊവിഡിനെ പ്രതിരോധിക്കാനായി. ജൂലൈ ആദ്യ വാരത്തിൽ ആകെ രോ​ഗബാധിതർ അര ലക്ഷം പിന്നിട്ടു. 350ൽ അധികം ആളുകൾ വൈറസ് ബാധിച്ച് മരിച്ചിരുന്നു. മരണ നിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. ഓഗസ്റ്റ് 30 മുതല്‍ രാജ്യത്തെ കർഫ്യൂ  പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  രാത്രി ഒമ്പത് മണി മുതല്‍ പുലർച്ചെ മൂന്ന് മണി വരെയുണ്ടായിരുന്ന ഭാഗിക കര്‍ഫ്യൂ പിൻവലിച്ചിരുന്നു. കൊവിഡ് കേസുകള്‍ ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മന്ത്രിസഭാ യോ​ഗം കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. എങ്കിലും വിവാഹം പോലുള്ള ഒത്തുചേരലുകള്‍ക്ക് മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.  ഓഡിറ്റോറിയങ്ങൾ, സിനിമാ തീയേറ്ററ്റുകൾ എന്നിവയും അടഞ്ഞ് തന്നെ കിടക്കണമെന്നായിരുന്നു ഭരണകൂടം തീരുമാനിച്ചത്. 

അതേസമയം, കൊവിഡ് പ്രതിസന്ധിയും, എണ്ണ വിലയിലുണ്ടായ ഇടിവും രാജ്യത്തെ സാമ്പത്തികാവസ്ഥയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി. സ്വദേശി വൽക്കരണം ഊർജ്ജിതമാക്കാൻ ഭരണകൂടം ആരംഭിച്ചു.
എങ്കിലും കൊവിഡിൽ നിന്ന് കരകയറുകയാണ് രാജ്യം. സാമ്പത്തിക പ്രതിസന്ധി മറികടന്ന് പുതിയ പദ്ധതിയിലൂടെ സാമ്പത്തികാവസ്ഥാ തിരിച്ചിപിടിക്കാനുളള ശ്രമത്തിലാണ് ഭരണകൂടം. നിലവിലെ കൊവിഡ് കണക്കുകൾ വിലയിരുത്തുമ്പോൾ, രാജ്യത്ത് ആകെ 
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105,182 ആയിട്ടുണ്ട്. ഇതിൽ 96,688 പേർ കൊവിഡിൽ നിന്നും രോ​ഗമുക്തി നേടിയിട്ടുണ്ട്. 7,884 പേർ മാത്രമാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 133 പേർ അതിതീവ്ര പരിചരണ വിഭാ​ഗത്തിലാണ്. 610 പേരാണ് രാജ്യത്ത് ആകെ രോ​ഗം ബാധിച്ച് ജീവൻ നഷ്ടമായത്.

Related News