കുവൈറ്റ്: ഇന്ത്യ ഉൾപ്പടെ 10 രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് കൊറോണ വൈറസ് ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് (PCR) നിർബന്ധമാക്കി സിവിൽ ഏവിയേഷൻ . മാർച്ച് 8 മുതലാണു നിയമം പ്രാബല്യത്തിൽ വരിക. പുതിയതായി കുവൈത്തിൽ വരുന്നവർക്കും അവധികഴിഞ്ഞു വരുന്ന വർക്കും നിയമം ബാധകമാവും, അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത് സെൻററുകളിൽനിന്നാണ് കൊറോണ വൈറസ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നേടേണ്ടത്.
കുവൈറ്റ് എംബസി ഇല്ലാത്ത രാജ്യങ്ങളില്‍ അതാത് രാജ്യങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള സാക്ഷ്യ പത്രം കയ്യില്‍ കരുതണമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. പിസിആർ ഇല്ലാത്തവരെ കുവൈത്തില്‍ പ്രവേശിക്കുകയില്ലെന്നും തിരികെ സാമ്പത്തിക ചെലവുകൾ വഹിക്കാതെ തന്നെ അതേ എയർലൈൻ വിമാനങ്ങളിൽ തിരിചയക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യ, തുർക്കി , ഈജിപ്ത് , ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സിറിയ, അസർബൈജാൻ, ശ്രീലങ്ക, ജോർജിയ, ലെബനൻ എന്നീ രാജ്യങ്ങൾക്കാണു ഈ നിയമം ബാധകമാവുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?