പത്ത് വര്‍ഷത്തില്‍ പത്ത് മക്കള്‍; ഇനിയും മക്കള്‍ വേണമെന്ന് ദമ്പതികള്‍

  • 14/12/2020

ഇന്ന് എല്ലാവരും അണുകുടുംബത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ബ്രിട്ടീഷ് ദമ്പതികളായ കോട്‌നിയുടെയും ക്ലിസ് റോജേഴ്‌സിന്റെയും ആഗ്രഹം മറ്റൊന്നാണ്. വലിയൊരു കുടുംബം, കുറേ കുട്ടികള്‍ അതാണ് ഈ ദമ്പതികളുടെ സ്വപ്നം. കുട്ടികളാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് കരുതുന്ന ഈ ദമ്പതികള്‍ക്ക് ഇപ്പോള്‍ പതിനൊന്ന് മക്കളാണ് ഉള്ളത്. ഇനിയും മക്കള്‍ വേണമെന്നാണ് ഇവരുടെ ആഗ്രഹം. 

2008 ലായിരുന്നു കോട്‌നിയുടേയും റോജേഴ്‌സിന്റെ വിവാഹം. 2010 ലാണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. പിന്നീട് പത്ത് വര്‍ഷത്തിനുള്ള ബാക്കി പത്ത് കുട്ടികളും ഇവര്‍ക്ക് ജനിച്ചു. നവംബര്‍ മാസമാണ് ഇവര്‍ പതിനൊന്നാമത്തെ കുഞ്ഞ് ജനിച്ചത്. പത്ത് വര്‍ഷത്തിനിടയില്‍ ഒന്‍പത് മാസം മാത്രമാണ് താന്‍ ഗര്‍ഭിണി അല്ലാത്ത സമയം ഉണ്ടായിരുന്നുള്ളുവെന്ന് കോട്‌നി പറയുന്നു.

Related News