പൂന്തോട്ടം ഒരുക്കാന്‍ കുഴിയെടുത്തു; ലഭിച്ചത് 63 സ്വര്‍ണ നാണയങ്ങള്‍

  • 14/12/2020

പൂന്തോട്ടം ഉണ്ടാക്കാനായി വീട്ടിന്റെ പറമ്പില്‍ കുഴിയെടുത്തപ്പോള്‍ ലഭിച്ചത് 63 സ്വര്‍ണ നാണയവും ഒരു വെള്ളിനാണയവും. ബ്രിട്ടനിലാണ് സംഭവം നടന്നത്. കുഴി എടുത്തപ്പോള്‍ നാണയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ഇക്കാര്യം ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ അറിയിക്കുകയായിരുന്നു. 

ബ്രിട്ടീഷ് മ്യൂസിയം അധികൃതര്‍ എത്തി നാണയങ്ങള്‍ പരിശോധിച്ചു. 15,16 നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്വേര്‍ഡ് നാലാമന്റെയും ഹെന്റി എട്ടാമന്റെയും ചിത്രങ്ങളുള്ള നാണയങ്ങളാണ് കണ്ടെത്തിയത്. ഹെന്റി എട്ടാമന്റെ കാലത്തായിരിക്കണം നാണയങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടാവു എന്നാണ് മ്യൂസിയം അധികൃതര്‍ വിലയിരുത്തുന്നത്. 13 ലക്ഷം രൂപ മൂല്യമുള്ള നാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

Related News