കടല്‍ തീരത്ത് നിറയെ സ്വര്‍ണാഭരണങ്ങള്‍; കടലമ്മയുടെ അനുഗ്രഹമെന്ന് ഗ്രാമവാസികള്‍

  • 15/12/2020

                                                                                         
കൊവിഡ് വന്നതോടെ പലരും കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. ജോലി പോയി, വരുമാനമില്ല അങ്ങനെ പ്രശ്‌നങ്ങള്‍ പലതാണ്. എന്നാല്‍ വെനസ്വേലയിലെ ഗുആക എന്ന ഗ്രാമത്തിലെ ആളുകളെല്ലാം ഇന്ന് ഏറെ സന്തോഷത്തിലാണ്. മത്സ്യബന്ധനം മാത്രം ഉപജീവനമാക്കി ജീവിക്കുന്ന ഇവര്‍ക്ക് കടലമ്മ ജീവിക്കാനായി പുതിയ മാര്‍ഗം കണ്ടെത്തി നല്‍കിയിരിക്കുകയാണ്. 

കടല്‍ത്തീരത്ത് നിന്നും ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് വിവിധ രീതീയിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍ മാസം യോല്‍മാന്‍ ലാര്‍സ് എന്ന യുവാവിനാണ് ആദ്യമായി സ്വര്‍ണം കിട്ടിയത്. സ്വര്‍ണപതക്കമായിരുന്നു ഇയാള്‍ക്ക് കടല്‍ത്തീരത്തുനിന്നും ലഭിച്ചത്. ഇക്കാര്യം ഗ്രാമം മുഴുവന്‍ അറിഞ്ഞു. വിവരം അറിഞ്ഞ നിരവധിപ്പേര്‍ പിന്നീട് കടല്‍ത്തീരത്ത് എത്തി. അവര്‍ക്കെല്ലാം ഇത്തരത്തില്‍ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ലഭിച്ചതായാണ് പറയുന്നത്. 

ലഭിച്ച ആഭരണങ്ങള്‍ പലരും വിറ്റ് കാശാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എങ്ങനെയാണ് തീരത്ത് ഇത്രയും സ്വര്‍ണം അടിഞ്ഞ് കൂടിയത് എന്നതിന്റെ കാരണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കടലമ്മയുടെ നിധിയാണ് ഇതെന്നാണ് ഇവിടുത്തെ ഗ്രാമവാസികള്‍ പറയുന്നത്.

Related News