പറക്കാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകില്‍ കയറിനിന്ന് അഭ്യാസം; 41 കാരന്‍ അറസ്റ്റില്‍

  • 16/12/2020

പറക്കാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകില്‍ കയറിനിന്ന് അഭ്യാസം കാണിച്ച 41 കാരന്‍ അറസ്റ്റില്‍. ലാസ് വെഗാസ് വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ടേക്ക് ഓഫിന് തയ്യാറായി നിന്ന വിമാനത്തിന്റെ ചിറകില്‍ കയറി നിന്നാണ് യുവാവിന്റെ അഭ്യാസം. അലെജാന്‍ഡ്രോ കാര്‍ലോസണ്‍ എന്ന യുവാവാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. 

ശനിയാഴ്ചയാണ് സംഭവം നടന്നത്. യാത്രക്കാരിലും സുരക്ഷാ ഉദ്യോഗസ്ഥരിലും പരിഭ്രാന്തി പരത്തി ഏതാണ്ട് 40 മിനുട്ട് നേരത്തോളമാണ് ഇയാള്‍ വിമാനത്തിന്റെ ചിറകിന്റെ മുകളില്‍ നിന്നത്. ചിറകില്‍ നിന്ന് താഴേക്ക് വീണപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തത്.

Related News