മകന്റെ നെഞ്ചില്‍ വലിയ മറുക്; കുഞ്ഞിനെ സന്തോഷിപ്പിക്കാന്‍ സമാനമായി ടാറ്റൂ ചെയ്ത് പിതാവ്

  • 18/12/2020

നെഞ്ചില്‍ വലിയ മറുക് ഉള്ളതിനാല്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങി മറ്റ് കുട്ടികളെപ്പോലെ ഉല്ലസിക്കാന്‍ എട്ടുവയസുകാരനായ ബാലന് വലിയ മടിയായിരുന്നു. എന്നാല്‍ മകന്റെ മനസില്‍ വളരുന്ന ഈ അപഹര്‍ഷതാ ബോധത്തിന് പിതാവ് തന്നെ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. മകന്റെ നെഞ്ചില്‍ ഉള്ള മറുകിന് സമാനമായി ഗിബ്ബര്‍ട്ട് എന്ന പിതാവ് തന്റെ ശരീരത്തിലും ടാറ്റൂ അടിച്ചിരിക്കുകയാണ്. 

ഏതാണ്ട് എട്ട് ആഴ്ചവരെ സമയം എടുത്താണ് ഗിബ്ബര്‍ട്ട് ശരീരത്തില്‍ പച്ച കുത്തിയത്. 30 മണിക്കൂര്‍വരെ സമയം ചിലവഴിക്കേണ്ടിയും വന്നു. പച്ചകുത്താന്‍ പോകുമ്പോള്‍ ആദ്യം കുറച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മകന്റെ അപഹര്‍ഷതാ ബോധം മാറ്റുക എന്നത്  മാത്രമായിരുന്നു തന്റെ ലക്ഷ്യം. അതിനാല്‍ ആശങ്കകള്‍ മാറ്റിവെച്ച് താന്‍ ശരീരത്തില്‍ പച്ചകുത്തിയയതായി ഗിബ്ബര്‍ട്ട് പറയുന്നു.

Related News