'ഫൈസർ വാക്സിൻ എടുത്താൽ മുതലയാകും'; വിവാദ പരാമര്‍ശവുയി ബ്രസീല്‍ പ്രസിഡന്റ്

  • 19/12/2020



 ഫൈസര്‍ വികസിപ്പിച്ച വാക്‌സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്‌സിനെടുത്താല്‍ നിങ്ങള്‍ മുതലയായി തീര്‍ന്നേക്കാമെന്നും ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ.  കൊവിഡ് വാക്‌സിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബ്രസീല്‍ പ്രസിഡന്റ്  ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.  ‘ഫൈസറിന്റെ കരാറില്‍ വളരെ കൃത്യമായി പറയുന്നുണ്ട് ‘പാര്‍ശ്വഫലങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല’ എന്ന്. നിങ്ങള്‍ ഒരു മുതലയായി മാറിയാലും അത് നിങ്ങളുടെ ഉത്തരവാദിത്തം മാത്രമാണ്.’ ബോല്‍സനാരോ പറഞ്ഞു. വാക്‌സിനെടുത്ത ശേഷം നിങ്ങള്‍ ഒരു അതിമാനുഷികനായാലോ, സ്ത്രീകള്‍ക്ക് താടി മുളക്കാന്‍ തുടങ്ങിയാലോ, പുരുഷന്മാര്‍ സ്ത്രീശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാലോ ഫൈസര്‍ ഒന്നും ചെയ്യില്ലെന്നും പരിഹാരനടപടികളൊന്നും സ്വീകരിക്കില്ലെന്നും ബോല്‍സനാരോ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വന്ന് ഭേദമായവരില്‍ എത്ര നാളേക്കാണ് ആന്റിബോഡി നിലനില്‍ക്കുകയെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഒരിക്കല്‍ കൊവിഡ് ബാധിച്ചവരില്‍ വീണ്ടും രോഗം വരുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ താൻ കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി  ബോല്‍സനാരോ രം​ഗത്തെത്തിയിരുന്നു.

Related News