'എല്ലാവർക്കും വിവാഹം' ; സ്വവർഗ വിവാഹത്തിന് സ്വിറ്റ്സർലൻഡ് പാർലമെന്റ് അംഗീകാരം നൽകി.

  • 19/12/2020



സ്വവർഗ ദമ്പതികൾക്ക് രാജ്യത്ത് വിവാഹം അനുവദിക്കുന്ന "എല്ലാവർക്കും വിവാഹം" എന്ന ബില്ലിന് സ്വിറ്റ്സർലൻഡ് പാർലമെന്റ് അംഗീകാരം നൽകി.മറ്റുളള യൂറോപ്യൻ രാജ്യങ്ങളിലേത് പോലെ സ്വവർ​ഗ്ഗാനാരുകളഉടെ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ബില്ലിന് സ്വിറ്റ്സർലൻഡ് പാർലമെന്റ് അംഗീകാരം നൽകിയത്. പാർലമെന്റിന്റെ രണ്ട് ചേംബേഴ്സും ബില്ലിന് അംഗീകാരം നൽകി. സ്വവർഗ്ഗാനുരാഗാവകാശത്തിനുള്ള ചരിത്രപരമായ വിജയമായാണെന്ന് ആംനസ്റ്റി ഈ തീരുമാനത്തെ പ്രശംസിച്ചത്. നിരവധി  ചർച്ചകൾ നടന്നെങ്കിലും 2013 മുതൽ സ്വവർഗ ദമ്പതികൾക്ക് രാജ്യത്ത് വിവാഹം അനുവദിക്കുന്ന തീർപ്പുകൽപ്പിച്ചിട്ടില്ലായിരുന്നു. അൾട്രാ കൺസർവേറ്റീവ് ഫെഡറൽ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടി വെള്ളിയാഴ്ച ബിൽ പാസാക്കുമെന്ന് പ്രഖ്യാപിച്ചു. സ്വവർഗ വിവാഹം ഇപ്പോഴും നിരോധിച്ചിരിക്കുന്ന ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിൽ സ്വിറ്റ്‌സർലൻഡും ഉൾപ്പെട്ടിരുന്നു.

Related News