ക്വാറന്റീന്‍ ലംഘിച്ച് കാമുകനൊപ്പം കറക്കം; വിദ്യാര്‍ത്ഥികള്‍ക്ക് നാലുമാസം ജയില്‍ ശിക്ഷ

  • 19/12/2020

കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാസ്‌ക്ക് ധരിക്കാത്തവര്‍ക്കും പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കും മിക്ക സംസ്ഥാനങ്ങളും പിഴ ചുമത്താറുണ്ട്. എന്നാല്‍ ക്വാറന്റീന്‍ ലംഘിച്ച് കറങ്ങി നടന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാലുമാസം ജയില്‍ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കരീബിയന്‍ ദ്വീപിലെ കെയ്മാനിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളായ വജെയ് റംഗീത്, സക്കയ്‌ലാര്‍ മാക്ക എന്നിവര്‍ക്കാണ് ക്വാറന്റീന്‍ ലംഘനത്തിന് നാല് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 

ജോര്‍ജിയയില്‍ നിന്നും ഉപരിപഠനത്തിന് എത്തിയാണ് വിദ്യാര്‍ത്ഥികളാണ്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് 14 ദിവസാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. എന്നാല്‍ ഇത് ലംഘിച്ച് രണ്ട് പേരും കറങ്ങി നടക്കുകയായിരുന്നു. മാസ്‌ക്ക് ധരിക്കാതെയായിരുന്നു കറക്കം. പൊതുജനങ്ങളുമായും ഇടപെടുകയും ചെയ്തു. തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് ഇത്തരത്തില്‍ ഒരു ശിക്ഷ വിധിച്ചിരിക്കുന്നത്.

Related News