വിദേശ റേഡിയോ കേട്ട ബോട്ട് ക്യാപ്റ്റന്റെ വധശിക്ഷ നടപ്പിലാക്കി ഉത്തരകൊറിയ

  • 19/12/2020

കടലില്‍ വെച്ച് വിദേശ റേഡിയോ കേട്ട ബോട്ട് ക്യാപ്റ്റന്റെ വധശിക്ഷ ഉത്തരകൊറിയ നടപ്പിലാക്കി. നിരോധിത വിദേശ റേഡിയോ കേട്ട ഫിഷിങ് ബോട്ട് ക്യാപ്റ്റനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. പൊതുജന മധ്യത്തില്‍വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. 

ചോയി എന്ന ബോട്ട് ക്യാപ്റ്റനെയാണ് വധിച്ചത്. ഇയാള്‍ കടലില്‍ പോകുമ്പോള്‍ നിരന്തരം വിദേശ റേഡിയോയിലൂടെ വാര്‍ത്തകളും മറ്റ് പരിപാടികളും കേള്‍ക്കാറുണ്ട്. ചോയിയുടെ ജീവനക്കാരന്‍ തന്നെയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ചോയി തുറമുഖ നഗരമായ ചോങ്ജിനില്‍വെച്ചാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ചോയി കുറ്റം സമ്മതിച്ചു. 15 വര്‍ത്തിലേറെയായി താന്‍ ഇത്തരത്തില്‍ വിദേശ റേഡിയോ കേള്‍ക്കാറുണ്ടായിരുന്നു എന്നതായിരുന്നു ചോയിയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. 


Related News