പതഞ്ജലിയുടെ കൊറോണില്‍ യുകെ വിപണിയില്‍; വ്യാജമെന്ന് ബിബിസി റിപ്പോര്‍ട്ട്

  • 19/12/2020

ബാബാ രാംദേവിന്റെ പതഞ്ജലിയുടെ വ്യാജമരുന്നുകള്‍ യുകെയില്‍ വില്‍പ്പനയ്ക്ക് എത്തിയതായി ബിബിസി റിപ്പോര്‍ട്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വ്യാജ ഇമ്മ്യൂണിറ്റി ബൂസ്റ്ററുകള്‍ വിപണിയില്‍ എത്തിയതയാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കൊറോണില്‍ എന്ന മരുന്നാണ് യുകെ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിയത്. ഏഷ്യന്‍ ജനങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മാര്‍ക്കറ്റുകളിലാണ് ഇത്പന്നം വില്‍പനയ്ക്കായെത്തിയത്. 

പതഞ്ജലിയുടെ ഈ കൊറോണില്‍ കിറ്റിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നതാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബിര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലാണ് മരുന്നിന്റെ പരിശോധന നടത്തിയത്. പതഞ്ജലിയുടെ കൊവിഡ് ഇമ്മ്യൂണിറ്റി ബൂസ്റ്ററുകള്‍ പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് കൊവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


Related News